kalakeralam.mail@gmail.com
+91 81295 71116

എൽ ജഗദമ്മ ഏഴാം ക്ലാസ് ബി മേയ് 2-ന് തിയേറ്ററുകളിലേക്ക്......

02-04-2025


ഉർവ്വശി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി' മേയ് 2-ന് തിയേറ്ററുകളിലേക്ക്. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ചലച്ചിത്ര താരം ഉർവ്വശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) ആണ് കഥ, തിരക്കഥ, സംഭാഷണമെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി.കെ. ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ് എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LATEST NEWS

GURU
fdsfs