
കെ. ജയകുമാർ -
മലയാളത്തിന്റെ ജയമുദ്ര
റഹിം പനവൂർ
കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ, പ്രസംഗകൻ, കലാ,
സാംസ്‌കാരിക പ്രവർത്തകൻ,ഉന്നത ഉദ്യോഗസ്ഥൻ തുടങ്ങി വിവിധ മേഖലകളിൽ ഏറെ ശ്രദ്ധേയനായ
കെ. ജയകുമാർ മലയാളത്തിന്റെയും
കേരള സംസ്കാരത്തിന്റെയും ജയമുദ്രയാണ്, അഭിമാനമാണ്. നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായ
ഇദ്ദേഹം അക്ഷരങ്ങളിലൂടെ സാഹിത്യലോകത്തിന്റെ മനോഹാരിത വായനക്കാർക്ക് സമ്മാനിക്കുന്ന സജീവ
സാന്നിധ്യവുമാണ്. വയലാർ രാമവർമയ്ക്കു ശേഷം മലയാളികൾക്ക് കാല്പനികതയുടെ മൈവർണപ്പെട്ടി തുറന്നു നൽകി പ്രിയപ്പെട്ട കവിയായി
കെ. ജയകുമാറിനെ സാഹിത്യലോകം
സാക്ഷ്യപ്പെടുത്തുന്നു.
എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ
നാഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ജയകുമാർ
യൂ കെയിൽ നിന്നും ഉന്നത ബിരുദം നേടിയ പ്രതിഭയാണ്.
ചലച്ചിത്ര സംവിധായകൻ
എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മൂത്ത മകനായി1952 ഒക്ടോബർ 6 ന് തിരുവനന്തപുരത്ത് ജനിച്ച ജയകുമാറിൽ കുഞ്ഞു നാൾ മുതലേ പ്രതിഭയുടെ തിളക്കമുണ്ടായിരുന്നു. ചലച്ചിത്രസംവിധായകനായ കെ.ശ്രീക്കുട്ടനും ( കെ. ശ്രീകുമാർ) പരേതനായ കെ. ഹരികുമാറും ഇദ്ദേഹത്തിന്റെ അനുജന്മാരാണ്.
കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗജീവിതം ആരംഭിച്ച ജയകുമാർ 1978ൽ ഐഎഎസ് നേടി. അസിസ്റ്റന്റ് കളക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. 1978 മുതൽ1998 വരെ കോഴിക്കോട് ജില്ലാ കളക്ടർ ആയിരുന്നു. വിനോദ് സഞ്ചാരവകുപ്പ് ഡയറക്ടർ, വിനോദ
സഞ്ചാര വകുപ്പ് സെക്രട്ടറി,
1988 മുതൽ1995 വരെ സാംസ്കാരിക വകുപ്പ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
2002 മുതൽ 2007 വരെയുള്ള കാലയളവിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി യായി പ്രവർത്തിച്ചു.
2012 മാർച്ച് 31ന് സംസ്ഥാനത്തെ മുപ്പത്തിയാറാമത്തെ ചീഫ് സെക്രട്ടറിയായി കെ. ജയകുമാർ ചുമതലേറ്റു. അതിനു മുൻപ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലൻസ്, ദേവസ്വം,അന്തർ സംസ്ഥാന നദീ ജലം എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ,ശബരിമല സ്പെഷ്യൽ ഓഫീസർ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേൽനോട്ടക്കാരൻ, സർക്കാർ പദ്ധതികൾ സംബന്ധിച്ചുള്ള ഉന്നത അധികാര ചെയർമാൻ എന്നീ ചുമതലകളും വഹിച്ചിരുന്നു.
23 സ്ഥാപനങ്ങളുടെ ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. 2012 നവംബർ ഒന്നിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ചാൻസലറായി സ്ഥാനമേറ്റു.ഇപ്പോൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.
കവിതാ സമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർത്തവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മൂന്നെണ്ണം മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലുമാണ്. 40 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലി, മനുഷ്യപുത്രനായ യേശു, സോളമന്റെ പ്രണയ ഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്. ഗീതാ ഗോവിന്ദവും ഒ എൻ വി കവിതകളും ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തു.
ചന്ദനലേപ സുഗന്ധം, കുടജാദ്രിയിൽ എന്നിവഗാനസമാഹാരങ്ങളാണ്.നൂറോളം സിനിമാ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.സൗപർണികാമൃത വീചികൾപാടും,
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി,കളരി വിളക്ക് തെളിഞ്ഞതാണോ,
സൂര്യയാംശു ഓരോ വയൽ പൂവിലും,
ആകാശഗംഗാ തീരത്തിനപ്പുറം, ചന്ദനലേപ സുഗന്ധം, സാരംഗി മാറിൽ അണിയും,
പാൽനിലാവിലോ,
മന്ദാര മണമുള്ള കാറ്റേ,
നീലക്കുറിഞ്ഞികൾ, സായന്തനം നിഴൽവീശിയില്ലാ,
ശാരികേ നിന്നെക്കാണാൻ,
ഒരു തീയലയിൽ,
ദീപം കൈയി
.മൂവന്തിയായി,വാവാ മനോരഞ്ജിനി തുടങ്ങിയവ കെ. ജയകുമാർ രചിച്ച പ്രശസ്തമായ സിനിമാ ഗാനങ്ങളാണ്.
വർണ്ണ ചിറകുകൾ എന്ന സിനിമ രചന നിർവഹിച്ച് സംവിധാനം ചെയ്തു.
മികച്ച ഒരു ചിത്രകാരൻ കൂടിയായ കെ. ജയകുമാർ 200 ഓളം ചിത്രപ്രദർശനങ്ങൾ ഇന്ത്യയ്ക്കത്തും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള സംഗീത നാടക പുരസ്‌കാരം, വയലാ വാസുദേവൻ പിള്ള പുരസ്‌കാരം, പി. ഭാസ്കരൻ പുരസ്‌കാരം, സുകുമാർ അഴീക്കോട് പുരസ്‌കാരം, മാർ ഗ്രിഗോറിയസ് പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം, ഏഷ്യാനെറ്റ് പുരസ്‌കാരം, ശ്രീചിത്തിര തിരുനാൾ പുരസ്‌കാരം, കൂരൂരമ്മ പുരസ്‌കാരം, മസ്ക്കറ്റ് മലയാളി അസോസിയേഷൻ പുരസ്‌കാരം, മഹാകവി കുട്ടമ്മത്ത് പുരസ്‌കാരം, കുഞ്ഞുണ്ണി മാസ്റ്റർ പുരസ്‌കാരം,
കെ. പി.എസ് മേനോൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് കെ. ജയകുമാറിനെ തേടി എത്തിയിട്ടുള്ളത്.
ബഹുമുഖ പ്രതിഭയായ
കെ. ജയകുമാറിനെക്കുറിച്ച്
വിജയൻ
മുരുക്കുംപുഴ ഡോക്യുമെന്ററി
നിർമിച്ചിട്ടുണ്ട്.
മീരയാണ് ഭാര്യ. ആനന്ദ്,
അശ്വതി എന്നിവർ മക്കളാണ്.